പുൽപ്പള്ളി: വന്യമൃഗ ശല്യത്തിന് എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരുടെ ജാമ്യ തുക അടച്ച് മുള്ളൻകൊല്ലി ഫൊറോന പള്ളി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചർ പോളിന്റെ മരണത്തെ തുടർന്ന് പുൽപ്പള്ളി ടൗണിൽ നടന്ന പ്രക്ഷോഭത്തിൽ പോലിസ് -വനം ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വനം വകുപ്പ് വാഹനത്തിനു നാശനഷ്ടം വരുത്തി പൊതു മുതൽ നശിപ്പിച്ചു എന്നും ആരോപിച്ച് എടുത്ത കേസിൽ എട്ട് പേരെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് പതിനായിരം രൂപ വീതം കെട്ടിവെപ്പിച്ച് ജാമ്യം അനുവദിച്ചു . നഷ്ട സംഖ്യ മുള്ളൻകൊല്ലി ഫോറോന കൗൺസിലിന്റെ നേതൃത്വത്തിൽ കോടതിയിൽ അടയ്ക്കുകയായിരുന്നു . പ്രതികൾക്കായി അഡ്വ. പി. ഡി. സജി പ്രതിഫലം വാങ്ങാതെ കോടതിയിൽ ഹാജരായി. അറസ്റ്റിലായവരെ ജാമ്യത്തിലെടുത്തു .
Mullankolli Forona Church paid bail to the arrested farmers. The Catholic Church is involved in the farmers' struggle. Other Christian churches will also come in support.